ADVERTISEMENT

മുക്കം ∙ ഓടിക്കളിക്കേണ്ട പ്രായത്തിൽ തോട്ടുമുക്കത്തെ ചെറുപുഴയിലെ കുത്തൊഴുക്കിൽ നീന്തിത്തുടിക്കുകയാണു മൂന്നു വയസ്സുകാരി റന ഫാത്തിമ. കാലവർഷത്തിൽ കുത്തിയൊലിക്കുന്ന പുഴയിൽനിന്നു റനയെ രക്ഷിക്കാനെത്തിയ നാട്ടുകാർക്ക് ‘അമളി’ പറ്റിയത് ഒട്ടേറെത്തവണ. മോൾ ഒഴുക്കിൽപ്പെട്ടതാണെന്നു കരുതി രക്ഷിക്കാനെത്തിയവർ ഏറെയാണെന്നു പിതാവും ദൃശ്യമാധ്യമ പ്രവർത്തകനുമായ റഫീഖ് തോട്ടുമുക്കം പറഞ്ഞു.

വെള്ളത്തിലൂടെ ഊളിയിടുകയും പാറക്കെട്ടുകൾക്കു മുകളിൽ നിന്നു പുഴയിലേക്കു ചാടാറുമുണ്ടു റന. റനയുടെ വല്യുമ്മയും റഫീഖിന്റെ മാതാവുമായ റംല മനാഫാണു റനയുടെ നീന്തൽ ഗുരു. പുഴയിൽ അലക്കാനും മറ്റാവശ്യങ്ങൾക്കും റംലയുടെ കൂടെ പോയാണു ചെറുപ്രായത്തിൽ തന്നെ റന നീന്തൽ വശത്താക്കിയത്. റഫീഖിന്റെയും റിഫാനയുടെയും മകളാണ് ഈ കൊച്ചുനീന്തൽകാരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com