ആ ദിവസത്തെ ഓർത്ത് കടലുണ്ടി; ട്രെയിൻ ദുരന്ത വാർഷികം ആചരിച്ചു
Mail This Article
×
കടലുണ്ടി ∙ ട്രെയിൻ ദുരന്തത്തിന്റെ ഇരുപതാം വാർഷിക ദിനത്തിൽ പൗരസമിതി പുഷ്പാർച്ചനയും മൗനപ്രാർഥനയും നടത്തി. ഹീറോസ് നഗർ പൗരസമിതിയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണം.ജനപ്രതിനിധികളും പൊതുപ്രവർത്തകരും താൽക്കാലിക സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ ഉദ്ഘാടനം ചെയ്തു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രീതാറാണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബുരാജ് പൊക്കടവത്ത്, പഞ്ചായത്ത് അംഗം എം.കെ. കബീർ, കെ.പി.ഹനീഫ, കെ.എം.തങ്ക പ്രഭ, കെ.എം.രഘുനാഥ്, സി.കൃഷ്ണൻ, കെ.പി.മുഹമ്മദ്, പ്രേമൻ മേലയിൽ, ദേവദാസൻ തീക്കുന്നത്ത്, ടി.സഹദേവൻ എന്നിവർ പ്രസംഗിച്ചു. ദുരന്തത്തിൽ മരിച്ച അരിയല്ലൂർ സ്വദേശി സി.മോഹനന്റെ മകൻ സത്യനാരായണൻ, രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.