എംഡിഎംഎയുമായി നാലു പേർ പിടിയിൽ
Mail This Article
×
ബാലുശ്ശേരി ∙ മാരക രാസലഹരി മരുന്നായ എംഡിഎംഎയുമായി 4 യുവാക്കൾ പൊലീസ് പിടിയിലായി. കരിയാത്തൻകാവ് തിയ്യക്കണ്ടി ആകാശ് (23), നന്മണ്ട ഏഴുകുളം കാഞ്ഞാവിൽതാഴം ഷാജൻ ലാൽ (23), നന്മണ്ട താനോത്ത് അനന്ദു (23), കിനാലൂർ കൊട്ടാരത്തിൽ വിപിൻരാജ് (24) എന്നിവരാണ് 16 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്.
അമരാപുരിയിലാണ് 4 പേരെയും എസ്ഐ പി.റഫീഖും സംഘവും പിടികൂടിയത്. ബാലുശ്ശേരി മേഖലയിലെ പ്രധാന ലഹരി മരുന്ന് വിതരണക്കാരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ച കാർ കസ്റ്റഡിയിൽ എടുത്തു. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. നരിക്കുനി, എകരൂൽ, നന്മണ്ട മേഖലകളിൽ ഇവർ വലിയ തോതിൽ ലഹരിമരുന്ന് വിതരണം ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.