എസ്റ്റേറ്റ് മുക്ക് – തലയാട് – കക്കയം റോഡിന്റെ ശോച്യാവസ്ഥ യാത്രക്കാരെ വലയ്ക്കുന്നു
Mail This Article
×
ബാലുശ്ശേരി ∙ എസ്റ്റേറ്റ് മുക്ക് – തലയാട് – കക്കയം റോഡിന്റെ ശോച്യാവസ്ഥയും ഗതാഗത കുരുക്കും യാത്രക്കാരെ വലയ്ക്കുന്നു. തെച്ചിയിൽ പാലം പ്രവൃത്തി നടക്കുന്നതിനാൽ നിർമിച്ച ബദൽ റോഡിന്റെ വീതി കുറവ് കാരണം ഇരുവശങ്ങളിലായി വാഹനങ്ങൾ കുടുങ്ങുന്നത് പതിവാണ്. അവധി ദിവസങ്ങളിൽ ഈ റൂട്ടിൽ വാഹന തിരക്ക് രൂക്ഷമാണ്. വയലട, കരിയാത്തുംപാറ, തോണിക്കടവ്, കക്കയം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്താനുള്ള പ്രധാന പാതയാണിത്. ഇപ്പോൾ വലിയ തോതിൽ യാത്രക്കാർ ഇവിടേക്ക് എത്തുന്നുണ്ട്. ഇടുങ്ങിയ റോഡും കുഴികളും വീതിയില്ലാത്ത പാലങ്ങളും യാത്രക്കാരെ ഏറെ പ്രയാസത്തിലാക്കുന്നു. റോഡ് നവീകരണത്തിനുള്ള പദ്ധതി വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.