ADVERTISEMENT

കോഴിക്കോട്∙ അസുരനിഗ്രഹത്തിന്റെ ആരവങ്ങളിൽ മുങ്ങി തിരുവണ്ണൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശൂരസംഹാര ഉത്സവത്തിനു സമാപനം. ക്ഷേത്രത്തിലെ ആൽത്തറയ്ക്കു ചുറ്റും താരകാസുരൻ‍, ശൂരപത്മാസുരൻ, വീരബാഹു എന്നിവരുടെ കൂറ്റൻ കോലങ്ങൾ വഹിച്ചുള്ള കൈവണ്ടികളും ഗണപതി ഭഗവാന്റെയും സുബ്രഹ്മണ്യസ്വാമിയുടെയും രഥങ്ങളും വലംവച്ചുണ്ടായ യുദ്ധാന്തരീക്ഷത്തിന് ആയിരക്കണക്കിനു ഭക്തർ സാക്ഷികളായി. 

അസുരനിഗ്രഹത്തിനു പുറപ്പെടും മുൻപു സുബ്രഹ്മണ്യ സ്വാമി മാതാപിതാക്കളെ വന്ദിച്ച് അനുവാദം വാങ്ങാൻ പോകുന്നവെന്ന സങ്കൽപത്തിൽ തിരുവണ്ണൂർ മഹാദേവക്ഷേത്രത്തിലും പന്നിയങ്കര ദുർഗാദേവീക്ഷേത്രത്തിലും രഥഘോഷയാത്രയായി പോയ ശേഷമാണ് ശൂരൻപോരിനായി ആൽത്തറയിൽ എത്തുന്നത്. 

ചെണ്ടക്കാരുടെ അകമ്പടിയിൽ വഴിനീളെ പടവെട്ടി രഥമേറി വരുന്ന കാഴ്ച തിങ്ങിനിറഞ്ഞ ഭക്തരിൽ ആവേശാരവമായി. അസുര നിഗ്രഹത്തിനു ശേഷമായിരുന്നു ആഘോഷങ്ങൾ. തമിഴ് സംസ്കാരത്തെ മലയാളികൾ ഉൾക്കാണ്ടതിന്റെ അപൂർവകാഴ്ച കൂടിയായി മാറി ശൂരസംഹാര ഉത്സവം. മഹാഗണപതിഹോമം, ഉഷഃപൂജ, കാവടി അഭിഷേകം, ഷോഡാഭിഷേകം, ഉച്ചപൂജ, അലങ്കാരദർശനം, അന്നദാനം, തിരുവണ്ണൂർ ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരുന്നു. ഇന്നു രാവിലെ 10ന് ആണ്ടിപൂജയും തുടർന്ന് ആണ്ടിയൂട്ടും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com