ADVERTISEMENT
വടകര ∙ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ ഉച്ച കഴിഞ്ഞാൽ സേവനങ്ങൾ ലഭ്യമാകുന്നില്ലെന്ന് പാതി. ഉച്ചയ്ക്ക് ശേഷം കൗണ്ടറിലേക്കുള്ള ഗേറ്റുകൾ പൂട്ടിയിടുന്നതിനാൽ ഓഫിസിലെത്തുന്നവർ പ്രയാസപ്പെടുകയാണ്. വാഹനങ്ങൾ സംബന്ധിച്ച കാര്യങ്ങൾക്കും ഡ്രൈവിങ് ടെസ്റ്റ് സംബന്ധമായ മറ്റ് ആവശ്യങ്ങൾക്കുമായി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവർ വെറും കയ്യോടെ മടങ്ങേണ്ട സ്ഥിതിയാണ് ഉള്ളത്.   ഇത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.  വിവിധ സെക്‌ഷനിലുള്ളവരെ കാണാനോ പ്രശ്നങ്ങൾ അറിയിക്കാനോ കഴിയാത്ത സ്ഥിതി ഉള്ളതായാണ് പരാതി. മിനി സിവിൽ സ്റ്റേഷനിലെ മറ്റ് ഒരു ഓഫിസിലും ഇത്തരമൊരു പരിഷ്കാരം ഇല്ല.     ഇതിനെതിരെ പരാതി പറയുന്നവരോട് മറുപടി പറയാതെ അധികൃതർ ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com