ADVERTISEMENT

തിരുവമ്പാടി∙  കെഎസ്ആർടിസി സബ് ഡിപ്പോയും ഓപ്പറേറ്റിങ് സെന്ററും നിർമിക്കാൻ പഞ്ചായത്ത് 45 ലക്ഷം രൂപ മുടക്കി സ്ഥലം വാങ്ങി കൈമാറിയെങ്കിലും നിർമാണം ഇതുവരെയും ആരംഭിക്കാത്തതിൽ കോൺഗ്രസ് പ്രക്ഷോഭത്തിനു ഒരുങ്ങുന്നു. ബസ് ഗാരിജ് ഇപ്പോഴും സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും ഓഫിസ് പഞ്ചായത്ത് സാംസ്കാരിക നിലയത്തിലുമാണ് പ്രവർത്തിക്കുന്നത് 4 വർഷം മുൻപ് നിർമാണ പ്രവൃത്തി ഉദ്ഘാടനം  നടത്തിയെങ്കിലും ഇതു വരെയായി ഒരു പണിയും നടന്നിട്ടില്ല. 

ഡിപ്പോ നിർമാണത്തിൽ എംഎൽഎ നിസ്സംഗത അവസാനിപ്പിക്കണമെന്നും സർക്കാർ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇനിയും അനാസ്ഥ തുടർന്നാൽ  പ്രക്ഷോഭം ആരംഭിക്കും.മണ്ഡലം പ്രസിഡന്റ്  ടോമി കൊന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് അംഗം  ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, റോബർട്ട് നെല്ലിക്കത്തെരുവിൽ, മനോജ് വാഴേപ്പറമ്പിൽ, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ടി.ജെ.കുര്യാച്ചൻ, ഹനീഫ ആച്ചപറമ്പിൽ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com