ADVERTISEMENT

കൊയിലാണ്ടി∙ നീണ്ട കാത്തിരിപ്പിനൊടുവിൽ നഗരസഭയുടെ കൊല്ലം മത്സ്യമാർക്കറ്റ് 18നു മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കാനത്തിൽ ജമീല എംഎൽഎ.അധ്യക്ഷത വഹിക്കും. പണി തീർന്നിട്ടും ഉദ്ഘാടനം വൈകുന്നതിനെക്കുറിച്ച് മലയാള മനോരമ വാർത്ത നൽകിയിരുന്നു. കൊയിലാണ്ടിയുടെ വികസന മുന്നേറ്റത്തിന്റെ ഭാഗമായി കൊല്ലം ടൗണിൽ ദേശീയ പാതയ്ക്ക് സമീപത്തായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 1.50 കോടി ചെലവിൽ സ്ഥലമേറ്റെടുത്ത് ഒരു കോടി രൂപ മുതൽ മുടക്കി ആധുനിക സൗകര്യങ്ങളോടെയാണ് മാർക്കറ്റ് നിർമിച്ചിട്ടുള്ളത്.

പിഷാരികാവ് ക്ഷേത്രവും പാറപ്പള്ളിയും സ്ഥിതി ചെയ്യുന്ന കൊല്ലത്തിന്റെ ഭാവി വികസനത്തിന് ഇത് സഹായകമാവും. കൊണ്ടാടും പടി ക്ഷേത്രത്തിന് സമീപത്തുള്ള നിലവിലുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള മത്സ്യമാർക്കറ്റ് ഇതോടെ ഇവിടേക്ക് മാറും. ഇപ്പോൾ ആറ് ഷോപ്പുകളും 22 ഓളം മത്സ്യ വിൽപനക്കാർക്ക് കച്ചവടം നടത്താനുള്ള സൗകര്യമുണ്ട്. പുതിയ പദ്ധതിയിൽ മാർക്കറ്റിന്റെ വിപുലീകരണത്തിനു ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com