ADVERTISEMENT

വടകര ∙ ദേശീയപാതയിൽ നിന്നു ജില്ലാ ആശുപത്രി റോഡിലേക്കു കടക്കാനുള്ള 2 വഴികളും ശോച്യാവസ്ഥയിൽ. ദേശീയപാത വീതി കൂട്ടുന്നതിന്റെ ഭാഗമായി 2 വഴികളുടെയും തുടക്കഭാഗം പൊളിച്ചിട്ടതിനെ തുടർന്നാണ് ഈ സ്ഥിതി. എസ്ജിഎംഎസ്ബി സ്കൂളിന് എതിർവശത്തായി റോഡിന്റെ മാസങ്ങൾക്കു മുൻപ് ഒരു ഭാഗം മണ്ണുമാന്തി യന്ത്രം കൊണ്ട് കുഴിച്ചപ്പോൾ ഇതിലൂടെയുള്ള വാഹന ഗതാഗതം ബുദ്ധിമുട്ടായി. ഇവിടെ പൈപ്പ് പൊട്ടി വെള്ളം കെട്ടി നിന്ന് വൻ കുഴിയായി. മഴ തുടങ്ങിയതോടെ വെള്ളക്കെട്ട് കൂടി. ചെറുവാഹനങ്ങൾ ഇതു വഴി വരാറില്ല. ലിങ്ക് റോഡ് ജംക്‌ഷനിൽ ദേശീയപാതയുടെ കിഴക്കുള്ള റോഡിന്റെ അവസ്ഥ ഇതിനേക്കാൾ പരിതാപകരമാണ്.

വടകര ദേശീയ പാതയിൽ എസ്ജിഎംഎസ്ബി സ്കൂളിനു സമീപത്തു നിന്ന് ജില്ലാ ആശുപത്രിയിലേക്കുള്ള വഴിയിൽ കുഴിയായി വെള്ളം കെട്ടിക്കിടക്കുന്നു.

ദേശീയപാതയോടു ചേർന്നു ജില്ലാ ആശുപത്രി റോഡിന്റെ പകുതി ഭാഗം കീറി കലുങ്ക് പണിതിരുന്നു. 3 മാസം കഴിഞ്ഞിട്ടും റോഡിന്റെ ബാക്കി ഭാഗത്ത് കലുങ്ക് പണിതിട്ടില്ല. ഇതു മൂലം വലിയ വാഹനങ്ങൾക്ക് ഇതു വഴി പോകാൻ കഴിയുന്നില്ല. കലുങ്ക് പണിയാൻ ബാക്കിയുള്ള വീതി കുറഞ്ഞ ഭാഗത്തു കൂടെയാണ് വാഹനങ്ങൾ പോകുന്നത്. ഇവിടം കുഴിയും ചെളിയുമായതിനാൽ യാത്ര ദുഷ്കരമാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കുഴികളി‍ൽ മണ്ണിട്ടത് മഴ പെയ്തപ്പോൾ ചെളി കൂടാൻ കാരണമായി. രണ്ടു വഴികളും അടഞ്ഞതു കൊണ്ട് പുതിയ ബസ് സ്റ്റാൻഡ് ജംക്‌ഷൻ വഴിയോ അടയ്ക്കാത്തെരു വഴിയോ ആണ് ആശുപത്രി റോഡിലേക്ക് വാഹനങ്ങൾ വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com