ADVERTISEMENT

വടകര∙ ജില്ലാ ആശുപത്രി പേ വാർഡ് കെട്ടിടത്തിന്റെ മുകൾ നിലയിലെ നിർമാണ പ്രവൃത്തിയിൽ തകരാർ കണ്ടെത്തി. നാഷനൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) പദ്ധതിയിൽ അരക്കോടി രൂപ ചെലവിൽ പണിയുന്ന, വാർധക്യസഹജ രോഗികൾക്കുള്ള വാർഡ് നിർമാണത്തിലാണ് പ്രശ്നം. ഇതിനു വേണ്ടി പണിത ബീം, ചുമർ എന്നിവയിലെ തകരാറിനെ തുടർന്ന് പണി തൽക്കാലം നിർത്തി.

ബീമിലെ കോൺക്രീറ്റ് മിശ്രിതം ശരിയായ രീതിയിൽ അല്ലാത്തതു കൊണ്ട് പലയിടത്തും കമ്പി പുറത്തു കാണുന്ന നിലയിലാണ്. കോൺക്രീറ്റ് കഴിഞ്ഞ് പലക മാറ്റിയപ്പോഴാണ് ന്യൂനത കണ്ടത്. താഴത്തെ ബീമിൽ നിന്നുള്ള തുടർച്ചയായിട്ടല്ല മുകൾ നിലയിലെ ബീം വാർത്തത് എന്നും പരാതിയുണ്ട്. താഴത്തെ ചുമരിന്റെ മുകളിൽ നിന്ന് ബീം വാർക്കുകയായിരുന്നു. ഇത് കെട്ടുറപ്പിനെ ബാധിക്കും.

കെട്ടിയ ചുമരിലും തകരാർ കണ്ടെത്തി. എൻഎച്ച്എം നേരിട്ട് നടത്തുന്ന നിർമാണം ആയതു കൊണ്ട് ആശുപത്രി അധികൃതർക്ക് പ്രവൃത്തിയിൽ നേരിട്ട് ഇടപെടാൻ കഴിയില്ല. എന്നാലും ആശുപത്രി അധികൃതരും വികസന സമിതിയിലെ ചില അംഗങ്ങളും നിർമാണ തകരാർ ശ്രദ്ധയിൽപ്പെടുത്തി. കരാർ കമ്പനിയുടെ പ്രതിനിധിയോട് ആശുപത്രി അധികൃതർ വിശദീകരണം ചോദിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com