താലൂക്ക് ആശുപത്രിയിലെ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നശിക്കുന്നു
Mail This Article
×
കുറ്റ്യാടി∙ താലൂക്ക് ആശുപത്രിയിലെ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നശിക്കുന്നു. നേരത്തെ ആശുപത്രി പ്രവർത്തിച്ചിരുന്ന തെരുവത്ത് ഉള്ള ഓടു മേഞ്ഞ കെട്ടിടങ്ങളാണ് കാലപ്പഴക്കം മൂലം നശിക്കുന്നത്. 5 കെട്ടിടങ്ങളിൽ 2 എണ്ണം പൂർണമായും തകർന്ന അവസ്ഥയിലാണ്. ഓടുകൾ പൊട്ടിയും കഴുക്കോലുകൾ ചിതൽ തിന്നും ഏതു നിമിഷവും തകർന്നു വീഴുമെന്ന അവസ്ഥയാണ്.
കെട്ടിടവും പരിസരവും കാടു മൂടിയ അവസ്ഥയിലാണ്. തൊട്ടടുത്തുള്ള ക്വാർട്ടേഴ്സുകളിൽ ചിലർ താമസിക്കുന്നുണ്ട്. ക്വാർട്ടേഴ്സ് സൗകര്യം ഇല്ലാത്തതു കാരണം ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ താമസ സൗകര്യത്തിന് പ്രയാസപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് പഴയ കെട്ടിടങ്ങൾ ആർക്കും ഉപകാരമില്ലാതെ നശിക്കുന്നത്. പുതിയ കെട്ടിടം പണിയാൻ ആവശ്യമായ നടപടി എടുക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.