കിടപ്പിലായ കുട്ടികൾക്കായി വെർച്വൽ ക്ലാസ് റൂം
Mail This Article
കൊയിലാണ്ടി∙ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന, കിടപ്പിലായ കുട്ടികൾക്കുള്ള വെർച്ച്വൽ ക്ലാസ് റൂമിന്റെ ജില്ലാതല ഉദ്ഘാടനം പന്തലായനി ബിആർസിയിലെ ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഷാമിലിന്റെ വീട്ടിൽ കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. കിടപ്പിലായ കുട്ടികൾക്ക് വിദ്യാലയ അനുഭവം വെർച്ച്വൽ ക്ലാസ് റൂമിലൂടെ സാധ്യമാകാൻ വേണ്ടിയാണ് പദ്ധതികൾ നടപ്പാക്കുന്നത്.
നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു, പന്തലായനി ബിപിസി കെ.ഉണ്ണിക്കൃഷ്ണൻ, ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ പ്രധാനാധ്യാപിക കെ.അജിതകുമാരി, വാർഡ് കൗൺസിലർ കെ.എം.നജീബ്, സന്ധ്യാ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ ആദ്യ ഘട്ടത്തിൽ 17 കുട്ടികൾക്കാണ് പദ്ധതിയുടെ കീഴിൽ വെർച്വൽ റൂം പഠന സൗകര്യം ഒരുങ്ങുന്നത്.