വെണ്ണക്കാട് പെട്രോൾ പമ്പിൽ മോഷണം
Mail This Article
×
കൊടുവള്ളി ∙ ദേശീയ പാതയോരത്ത് വെണ്ണക്കാടുള്ള പെട്രോൾ പമ്പിലെ ജീവനക്കാരിയുടെ ബാഗിൽ നിന്ന് ഒന്നേകാൽ പവന്റെ മാലയും 3,000 രൂപയും കവർന്നു. പമ്പിലെ മുറിയിൽ സൂക്ഷിച്ച ബാഗിൽ നിന്നാണു സ്വർണവും പണവും മോഷ്ടിച്ചത്. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. വൈകിട്ടു ജോലി കഴിഞ്ഞ് വീട്ടിൽ പോകാൻ ബാഗ് എടുത്തപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് സിസി ടിവി ക്യാമറ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതിയെന്നു സംശയിക്കുന്ന യുവാവിനെ കണ്ടെത്തി. മറ്റൊരാൾക്കൊപ്പം ബൈക്കിൽ പെട്രോൾ പമ്പിൽ എത്തിയ യുവാവു പമ്പിലെ ശുചിമുറിക്കു സമീപത്തു കൂടിയാണു മുറിയിൽ കടന്നതെന്നു കൊടുവള്ളി പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള സൂചന ലഭിച്ചതായും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.