ADVERTISEMENT

നാദാപുരം∙ കത്തിയുമായി വിദ്യാർഥിനിയെ കുത്തി വീഴ്ത്താൻ എത്തിയ അക്രമിക്കു മുൻപിൽ പകച്ചു നിൽക്കാതെ സാഹസികമായി ഇടപെട്ടത് കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലെ 2 വ്യാപാരികൾ.  നമ്പ്യത്താൻകുണ്ട് സ്വദേശി ആമദിന്റെ പലചരക്കു കടയിലേക്കാണ് പ്രതി അർഷാദിന്റെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ പെൺകുട്ടി ഓടിക്കയറിയത്. 

അക്രമിയും കടയ്ക്കുള്ളിലേക്കു കയറാൻ നോക്കിയെങ്കിലും ആമദ് തടഞ്ഞു. സംഭവം കണ്ടു സമീപത്തെ പി.പി.സ്റ്റോർ ഉടമ കുന്നത്ത് പി.പി.അഫ്സലും ഓടിയെത്തി.  നടന്നു വരുന്നതിനിടയിൽ പെൺകുട്ടിയെ യുവാവ് തല്ലുന്നതു കണ്ടാണ് അഫ്സൽ കടയിൽ നിന്നിറങ്ങിയത്. അപ്പോഴേക്കും അക്രമിയുടെ തുടർച്ചയായ മർദനം നടന്നിരുന്നു. 

kozhikode-rescue
1.ആമദ് 2. അഫ്സൽ

പിന്നാലെ കത്തിയെടുത്തതും അഫ്സലും ആമദും അർഷാദിനു മേൽ ചാടി വീണതും ഒരുമിച്ചായിരുന്നു. പെൺകുട്ടിയെ കുത്താനുള്ള ശ്രമം തടയുന്നതിനിടയിൽ അഫ്സലിനു നിസ്സാര പോറലേറ്റു.  സംഭവം കണ്ടു സമീപത്തുള്ളവരെല്ലാം ഓടിക്കൂടിയതോടെ കത്തിയുമായെത്തിയ അർഷാദിനെ കീഴ്പ്പെടുത്താനായി. വൈകാതെ പൊലീസെത്തി പ്രതിയെ സ്റ്റേഷനിലേക്കും പെൺകുട്ടിയെ ആശുപത്രിയിലേക്കും കൊണ്ടുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com