ADVERTISEMENT

കോഴിക്കോട്∙ ഫറോക്ക് ചാലിയാറിൽ ചാംപ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ഭാഗമായ വള്ളംകളി 24ന് നടക്കും. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന മത്സരം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 ടീമുകളാണ് മാറ്റുരയ്ക്കുക. മൂന്ന് ട്രാക്കുകളിലായി മൂന്ന് വള്ളങ്ങൾ ഒരേ സമയം മത്സരിക്കും.  ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി മറ്റു ജല കായിക മത്സരങ്ങൾ അരങ്ങേറും. കാണികൾക്കായി ഫറോക്ക് പഴയ പാലത്തിന് സമീപം പവിലിയൻ ഒരുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com