ADVERTISEMENT

വടകര∙ സർഗാത്മകത കൊണ്ടും സൗഹൃദം കൊണ്ടും വിസ്മയിപ്പിച്ച പ്രശസ്ത എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുല്ല ഓർമയായിട്ട് 6 വർഷം. അദ്ദേഹത്തിനു സ്മാരകം പണിയാനുള്ള നീക്കം എങ്ങും എത്തിയില്ല. സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ പുനത്തിൽ കുഞ്ഞബ്ദുല്ല സ്മാരക ട്രസ്റ്റ് നടത്തിയ പരിശ്രമങ്ങൾ കോവിഡിനെ തുടർന്ന് നിലച്ചിരുന്നു.

സ്ഥലം നൽകിയാൽ സർക്കാർ ഫണ്ട് നൽകാമെന്ന പ്രഖ്യാപനത്തെ തുടർന്ന് സെന്റിന് ഒരു ലക്ഷം രൂപയ്ക്ക് പാക്കയിൽ ഒരേക്കർ 80  സെന്റ് സ്ഥലം ട്രസ്റ്റ് വാങ്ങാൻ തീരുമാനിച്ചിരുന്നു. അഡ്വാൻസ് 25 ലക്ഷം രൂപ നൽകി. ഫണ്ട് കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ സംഭാവന സ്വീകരിക്കാൻ സർക്കാർ അനുമതി ലഭിച്ച സാഹചര്യത്തിൽ വിശദമായ ഡിപിആർ തയാറാക്കി സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. 

2019ൽ ബജറ്റിൽ സ്മാരകത്തിന് തുക വകയിരുത്തിയെങ്കിലും കോവിഡ് പടരുകയും ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ അതുവരെ നടത്തിയ പ്രവർത്തനങ്ങളെല്ലാം നിശ്ചലമായി. ബജറ്റിൽ പ്രഖ്യാപിച്ച തുക പിന്നീട് ലാപ്സായി. ഫണ്ട് സ്വരൂപിക്കാനുള്ള തീരുമാനം ലക്ഷ്യം കാണാത്ത സാഹചര്യത്തിൽ വീണ്ടും പ്രവർത്തനം സജീവമാക്കുമെന്ന് സ്മാരക ട്രസ്റ്റ് പ്രസിഡന്റ് കെ.ശ്രീധരൻ പറഞ്ഞു. 6–ാം പുനത്തിൽ സ്മൃതി 27 ന് ടൗൺഹാളിൽ നടക്കുമെന്ന് ജനറൽ കൺവീനർ ടി.രാജൻ, ട്രസ്റ്റ് അംഗം വി.ടി.മുരളി എന്നിവർ അറിയിച്ചു. ജോൺ ബ്രിട്ടാസ് എംപി അനുസ്മരണ പ്രഭാഷണം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com