ADVERTISEMENT

കോഴിക്കോട് ∙ റോഡ് അപകടങ്ങളിൽ മരിച്ചവരുടെ ഓർമ പുതുക്കി ട്രോമാകെയർ കോഴിക്കോടിന്റെ നേതൃത്വത്തിൽ വേൾഡ് ഡേ ഓഫ് റിമംബറൻസ് ഫോർ റോഡ് ട്രാഫിക് വിക്റ്റിംസ് ആചരിച്ചു. റോഡ് അപകടത്തിൽ മരിച്ച മാരാംവീട്ടിൽ സൂരജിന്റെ സഹോദരൻ സായൂജിനു ദീപം തെളിച്ചു നൽകി ഡിസിപി കെ.ഇ.ബൈജു ദിനാചരണം ഉദ്ഘാടനം ചെയ്തു. ജില്ലയിൽ വാഹന അപകടത്തിൽ മരിച്ച 213  പേരെയും അനുസ്മരിച്ച് സദസ്സിലെ എല്ലാവരും മെഴുകുതിരി തെളിയിച്ചു. ട്രാക്ക് പ്രസിഡന്റ് സി.എം.പ്രദിപ് കുമാർ അധ്യക്ഷത വഹിച്ചു. ആർടിഒ പി.ആർ.സുമേഷ്, മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. പി.അരുൺകുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ്ഖാൻ, ട്രാക്ക് സെക്രട്ടറി കെ.രാജഗോപാലൻ, ട്രഷറർ പി.കെ.കൃഷ്ണനുണ്ണിരാജ എന്നിവർ പ്രസംഗിച്ചു.

ട്രോമാകെയർ യൂണിന്റെ സേവനം വീണ്ടും തുടങ്ങും
∙ റെയിൽവേ സ്റ്റേഷനിൽ ട്രോമാകെയർ യൂണിറ്റിന്റെ സേവനം പുനരാരംഭിക്കുമെന്ന് ട്രാക്ക് പ്രസിഡന്റും റിട്ട. എസ്പിയുമായ സി.എം.പ്രദിപ് കുമാർ പറഞ്ഞു. ട്രെയിൻ യാത്രക്കാരൻ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയും യഥാസമയം ആശുപത്രിയിലെത്തിക്കാൻ വൈകി മരിച്ച സാഹചര്യവും പ്രസ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ് ഖാൻ ചടങ്ങിൽ പറഞ്ഞതിനെ തുടർന്നാണു ട്രോമാകെയർ യൂണിറ്റിന്റെ സേവനം വീണ്ടും ആരംഭിക്കുന്ന കാര്യം അദ്ദേഹം പറ​ഞ്ഞത്. നേരത്തെ ട്രോമാകെയറിന്റെ നാൽപതോളം വൊളന്റിയർമാരുടെ സേവനം ഇവിടെ ലഭ്യമായിരുന്നു. കോവിഡിനെ തുടർന്ന് അതു മുടങ്ങിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com