ADVERTISEMENT

കൂരാച്ചുണ്ട് ∙ ഇടനിലക്കാരെ ഒഴിവാക്കി കൃഷിമേഖലയിലെ വിവിധ വസ്തുക്കൾ വിൽക്കുന്നതോടെ ഇൻഫാം ഡിജിറ്റൽ പ്ലാറ്റ് ഫോം ചരിത്ര നിയോഗമാകുമെന്നു ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ഇൻഫാം താമരശ്ശേരി കാർഷിക ജില്ലയുടെ നേതൃത്വത്തിൽ ‘സമരിയ’ ഓൺലൈൻ ആപ് കൂരാച്ചുണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.

കർഷകർ വിൽക്കുന്ന സാധനങ്ങൾക്ക് യഥാർഥ വില ലഭിക്കാത്തതിനാൽ നേരിട്ട് വിൽപന നടത്തുന്നതിനാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. കർഷകരെ സഹായിക്കുന്ന ഓൺലൈൻ ആപ്പിലൂടെ കർഷക കൂട്ടായ്മയ്ക്ക് സാധ്യത തെളിയുമെന്നും ബിഷപ് പറഞ്ഞു. ഇൻഫാം സംസ്ഥാന സെക്രട്ടറി അഗസ്റ്റിൻ പുളിക്കക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ.വിൻസെന്റ് കണ്ടത്തിൽ, ഇൻഫാം രൂപത ഡയറക്ടർ ഫാ.ജോസ് പെണ്ണാപറമ്പിൽ, മധു അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com