കാലം തെറ്റിയ മഴ; കടമേരി പാടത്ത് 60 ഏക്കർ നെൽക്കൃഷി നശിച്ചു
Mail This Article
വടകര∙ കടമേരി പാടശേഖരത്തിലെ 60 ഏക്കർ നെൽക്കൃഷി മഴ മൂലം നശിച്ചു. മുണ്ടകൻ കൊയ്ത്ത് നടത്താൻ പാകമായപ്പോൾ പെ യ്ത മഴയാണ് ചതിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ കൊയ്ത്തിൽ കനത്ത നഷ്ടമുണ്ടായെന്നു കർഷകർ പരാതിപ്പെട്ടു.
90 ഏക്കറുള്ള പാടശേഖരത്തെ കുറെ ഭാഗം ട്രാക്ടർ ഇറക്കാൻ പറ്റാത്തതു കൊണ്ട് കൃഷി ചെയ്യാതെ ഇട്ടിരിക്കുകയാണ്. കനാൽ തുറന്നാൽ ഇവിടെ വെള്ളക്കെട്ടാണ്. പായൽ, നായിക്കല്ല എന്നിവ നിറഞ്ഞതും പ്രശ്നമാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് എന്നിവർ നൽകുന്ന കൂലിച്ചെലവും വിത്തും വളവും കുമ്മായവും മാത്രമാണു കർഷകർക്ക് ആശ്വാസം.
ഇൻഷുർ ചെയ്താൽ ഉഴവു കൂലി പോലുള്ള സഹായം കിട്ടുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ആരും ഇൻഷുർ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ കർഷകർക്ക് അർഹമായ സാമ്പത്തിക സഹായം നൽകണമെന്ന് പാടശേഖര സമിതി സെക്രട്ടറി താനക്കണ്ടി ബാബു ആവശ്യപ്പെട്ടു.