റോയ് കാരാത്രയുടെ കൊളാഷ് ചിത്രപ്രദർശനം തുടങ്ങി
Mail This Article
×
കോഴിക്കോട്∙ റോയ് കാരാത്രയുടെ ഒൻപതാമത്തെ കൊളാഷ് ചിത്രപ്രദർശനം കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. ഫെബ്രുവരി നാലു വരെയാണ് പ്രദർശനം. കൊളാഷ് ചിത്രങ്ങളുടെ വ്യത്യസ്ത ഭാവങ്ങളാണ് റോയ് ഒരുക്കിയിരിക്കുന്നത്.
സ്കൂൾ, കോളജ് തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾക്ക് റോയ് അർഹനായിട്ടുണ്ട്. പെയിന്റിങ്, പെൻസിൽ ഡ്രോയിങ്, ക്ലെ മോഡലിങ് എന്നിവയിലെല്ലാം റോയ് മികവ് തെളിയിച്ചു. മൂന്നു തവണ ലളിത കലാ അക്കാദമിയുടെ സംസ്ഥാന പ്രദർശനത്തിലേക്ക് ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.
നിരവധി പുസ്തകങ്ങൾക്കും കവർ ചിത്രം ഒരുക്കിയിട്ടുണ്ട്. മൂന്നു കഥാ പുസ്തകങ്ങൾ രചിച്ചു. എട്ടു തവണ ഒറ്റയ്ക്ക് ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി നിരവധി ഗ്രൂപ്പ് പ്രദർശനങ്ങളിലും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.