ചന്ദനക്കുടം നേർച്ചയ്ക്ക് പോയ ആന കനാലിൽനിന്ന് കയറാതെ നിന്നത് രണ്ടുമണിക്കൂർ
Mail This Article
×
കോഴിക്കോട് ∙ വെളിയങ്കോട് ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറ്റവുമായി പോകുകയായിരുന്ന ആന വെളിയങ്കോട് പൂക്കൈത കടവിലെ കനോലി കനാലിൽ നിന്ന് കയറാതെ നിന്നത് രണ്ടു മണിക്കൂർ.
കോഴിക്കോടു നിന്ന് നേർച്ചക്കായി എത്തിച്ച മോഹനൻ എന്ന ആനയാണ് കനാലിലെ വെള്ളത്തിൽ 2 മണിക്കൂറോളം കിടന്നത്. പുറങ്ങിൽ നിന്ന് രാവിലെ വെളിയങ്കോട് സൂറത്ത് ജാറത്തിലെ കൊടിമരത്തിൽ ഉയർത്താനുള്ള കാഴ്ച കൊടിയുമായി പോകുകയായിരുന്നു. പാലം ഇല്ലാത്തതിനാൽ വർഷം തോറും കനോലി കനാൽ നീന്തിയാണ് വെളിയങ്കോട് നേർച്ചക്ക് കൊടിയുമായി പോകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.