ADVERTISEMENT

ചക്കിട്ടപാറ∙ വയോജന ക്ഷേമത്തിനായി പഞ്ചായത്ത് 6 വർഷം മുൻപ് പഞ്ചായത്ത് ഓഫിസിനു സമീപം നിർമിച്ച പകൽ വീട് കെട്ടിടം നോക്കുകുത്തിയായി. 2016–17ൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് പണി പൂർത്തീകരിച്ച കെട്ടിടം 2017 ജൂൺ 15ന് ഉദ്ഘാടനം ചെയ്തെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ വയോജനങ്ങൾക്ക് ഉപകാരപ്രദമല്ല. ടിവി, ഫാൻ ഉൾപ്പെടെ ഉണ്ടെങ്കിലും കെട്ടിടം വൈദ്യുതീകരിച്ചിട്ടില്ല. കുടിവെള്ളം, ശുചിമുറി സൗകര്യവും ഇല്ല. പഞ്ചായത്ത് പകൽ വീടിനായി അനുവദിച്ച കസേരകളിൽ ഭൂരിഭാഗവും കാണാതായി. സ്ഥാപനം തുറക്കാത്തതിനാൽ ചിതൽ കയറി നശിക്കാനും തുടങ്ങി.

നിലവിലെ കെട്ടിടം നവീകരിച്ച് വിനോദോപാധികൾ, വായനമുറി, പാർക്ക്, വൈദ്യുതി, കുടിവെള്ളം, ഫർണിച്ചർ എന്നീ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. വയോജന ക്ഷേമത്തിനായി സർക്കാർ നിർദേശപ്രകാരമുള്ള പഞ്ചായത്ത് ഫണ്ട് വകയിരുത്തി കൃത്യമായി ചെലവഴിക്കാത്തതാണു പകൽ വീടിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നും വയോജനങ്ങൾ പറയുന്നു. പഞ്ചായത്തിന്റെ 2024 – 25 വാർഷിക പദ്ധതിയിൽ ചക്കിട്ടപാറ, ചെമ്പ്ര പകൽ വീടുകളുടെ നവീകരണത്തിനു 3 ലക്ഷവും ഉപകരണങ്ങൾ വാങ്ങുന്നതിനായി 2 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ടെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു.

''പകൽവീട് നവീകരണം, അടിസ്ഥാന സൗകര്യം ഒരുക്കൽ,  ഉപകരണങ്ങൾ വാങ്ങൽ എന്നിവയ്ക്കായി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്. പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്ത് വയോജന പാർക്ക് നിർമിക്കാൻ 10 ലക്ഷം രൂപ പഞ്ചായത്ത് നീക്കിവച്ചു ''.

"ഉദ്ഘാടനം ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ പകൽവീട് ഉപകാരപ്രദമല്ല. നിലവിലെ കെട്ടിടം നവീകരിക്കാനും വിനോദോപാധികൾ, ഫർണിച്ചർ, വൈദ്യുതി, കുടിവെള്ളം, വായനമുറി, പാർക്ക് എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്താനും പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെട്ട് ഫണ്ട് അനുവദിക്കണം ''.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com