റോഡിലെ പൈപ്പ് പൊട്ടി; വെള്ളം പാഴാകുന്നു,ഗതാഗതം ദുരിതത്തിൽ
Mail This Article
×
പേരാമ്പ്ര ∙ വർഷ ബൈപാസ് റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പെരുവണ്ണാമൂഴിയിൽ നിന്ന് എത്തുന്ന ജലനിധി പദ്ധതിയിലെ വെള്ളമാണ് റോഡിലൂടെ ഒഴുകി പാഴാകുന്നത്. പദ്ധതിക്കു വേണ്ടി പഴകിയ പൈപ്പ് ഉപയോഗിച്ചതാണ് നിരന്തരമായി പൈപ്പ് പൊട്ടാൻ കാരണമെന്നു പറയുന്നു. വെള്ളം റോഡിലൂടെ ഒഴുകുന്നത് കാരണം ജനങ്ങൾക്ക് നടക്കാനോ വാഹനങ്ങൾക്ക് പോകാനോ പറ്റാത്ത അവസ്ഥയാണ്. തൊട്ടടുത്ത് വീടുകളിലെ മുറ്റം വരെ വെള്ളം എത്തി. ഈ ഭാഗത്ത് നിരന്തരം പൈപ്പ് പൊട്ടുന്നത് കാരണം വീടുകളുടെ മതിൽ പോലും അപകടത്തിലാണ്. സംഭവം പല തവണ അധികാരികളെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നു പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.