ADVERTISEMENT

കോഴിക്കോട്∙ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബജറ്റ് അംഗീകരണ യോഗം ബഹിഷ്കരിച്ച് യുഡിഎഫ് മെമ്പർമാർ ഇറങ്ങിപ്പോയി. പുതുതായി ഒരു പദ്ധതിയും ഇല്ലാതെയും വേണ്ടത്ര ചർച്ച ചെയ്യാതെയുമാണ് ബജറ്റ് തയാറാക്കിയതെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി.

2024-25 വർഷത്തെ ഫണ്ട് വിതരണത്തിൽ യുഡിഎഫ് മെമ്പർമാരോട് വലിയ വിവേചനമാണ് ഭരണപക്ഷം കാട്ടിയത്. നികുതി, പെർമിറ്റ്, അപേക്ഷ ഫീസുകൾ കൂട്ടിയപ്പോൾ വലിയ പ്രതിഷേധമാണ് യുഡിഎഫ് നടത്തിയത്. ഇതിന്റെ പ്രതികാരമാണ് ഫണ്ട് വിവേചനത്തിലൂടെ ഭരണകക്ഷി കാട്ടിയത്. ഈ രൂപത്തിൽ മുന്നോട്ട് പോയാൽ ബഹുജനങ്ങളെ ഉൾപ്പെടുത്തി വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും യുഡിഎഫ് മെമ്പർമാർ പറഞ്ഞു.

പ്രതിഷേധത്തിന് പിടിഎ റഹ്മാൻ, എം.കെ. അജീഷ്, പി.കെ. ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, ഇ.പി. വൽസല, റഫീഖ് കൂളിമാട്, ശിവദാസൻ ബംഗ്ലാവിൽ, വിശ്വൻ വെള്ളലശ്ശേരി, ഫസീല സലീം എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com