ADVERTISEMENT

കോഴിക്കോട് ∙ എസ്ബിഐ കോഴിക്കോട് ശാഖയിൽ നിന്നു തിരുവനന്തപുരത്തു റിസർവ് ബാങ്കിലേക്ക് അയച്ച പണത്തിൽ വ്യാജ നോട്ടുകൾ. ജനുവരി ആദ്യവാരം അയച്ച നോട്ടുകളിലാണ് 500 രൂപയുടെ 9 വ്യാജ നോട്ടുകളും 2,000 രൂപയുടെ 2 നോട്ടുകളും കണ്ടെത്തിയത്. റിസർവ് ബാങ്കിന്റെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്ത ശേഷം കോഴിക്കോട് ടൗൺ പൊലീസിനു കൈമാറി. കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com