ADVERTISEMENT

പേരാമ്പ്ര ∙ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ തുറന്നതോടെ പ്രദേശത്തെ ജലക്ഷാമത്തിനു പരിഹാരമായെങ്കിലും പലയിടത്തും കൃഷിയിറക്കാൻ കഴിയുന്നില്ലെന്ന് കർഷകർ. ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര –വേങ്ങേരി റോഡിൽ കൈതക്കുളം പ്രവീൺ മാത്യുവിന്റെ ഒരേക്കറിലധികം വരുന്ന കൃഷിയിടത്തിൽ കനാൽ വെള്ളം കയറി ഒരു കൃഷിയും ചെയ്യാൻ കഴിയാത്ത അവസ്ഥയായി. 

നേരത്തെ ഉറവ ജലം ഒഴിവാക്കാൻ സമീപത്തെ റോഡിന് അടിയിലൂടെ പൈപ്പ് ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം റോഡ് കോൺക്രീറ്റ് ചെയ്തപ്പോൾ പൈപ്പ് ഹോൾ അടയുകയും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും ചെയ്തതാണു വെള്ളക്കെട്ടിന് കാരണം. കൃഷി ചെയ്യാൻ നിലം ഒരുക്കിയപ്പോഴാണ് ഈ അവസ്ഥ.  

പട്ടാണിപ്പാറ വള്ളിപ്പറ്റ ഭാഗത്തെ ചോർച്ച കാരണം വെള്ളം പറമ്പിൽ എത്തി വള്ളിപ്പറ്റ നെരവത്തറേമ്മൽ കുഞ്ഞബ്ദുല്ലയുടെ തെങ്ങിൻ തൈ കടപുഴകി വീണു. കനാലിനു സമീപമുള്ള വീടിന് അടിയിലൂടെയാണു വെള്ളം ഉറവയായി വയലിൽ എത്തുന്നത്. വയൽ പ്രദേശമായതിനാൽ 2 വർഷം മുൻപ് മെയിൻ കനാലിന്റെ ഇരു ഭാഗവും പുതുക്കിപ്പണിതിരുന്നു. 

എന്നാൽ, ജോലിയിലെ അപാകത കാരണം കനാൽ പൂർണമായി ചോരുകയാണ്. വിഷയം ഒട്ടേറെ തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ല.  പന്തിരിക്കര ഒറ്റക്കണ്ടം റോഡിൽ കുന്നത്ത് ഭാഗത്തു നിന്നു പുറപ്പെടുന്ന ബ്രാഞ്ച് കനാൽ വഴിയാണ് ഈ ഭാഗത്തു വെള്ളം എത്തുന്നത്. കാടുകയറി, ചെളിയും മരക്കൊമ്പുകളും നിറഞ്ഞ കനാൽ നന്നാക്കാതെയാണ് ഇപ്പോൾ തുറന്നത്. ഇത് പൂർണമായി ചോർന്നാണു കൃഷിയിടത്തിൽ എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com