വനിതാദിന കൗതുകമായി കൂറ്റൻ കൈത്തറിപ്പാവാട
Mail This Article
×
കോഴിക്കോട് ∙ ലോക വനിതാ ദിനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കൈത്തറിപ്പാവാട ബീച്ച് ഫ്രീഡം സ്ക്വയറിൽ പ്രദർശിപ്പിച്ചു. കോഴിക്കോട്ടെ വനിതാ ഡിസൈനറും സംരംഭകയുമായ ഷെമിനാ ശശികുമാറാണ് ഗിന്നസ് ലോക റിക്കോർഡ് ലക്ഷ്യമിട്ട് 100 മീറ്റർ ചുറ്റളവിലുള്ള ഭീമൻ കൈത്തറിപ്പാവാട ഒരുക്കിയത്. 32 പാവാടകൾ ചേർന്നുള്ള ഭീമൻ പാവാടയാണിത്. കൈത്തറിത്തുണിയിൽ ഫാബ്രിക് പെയിന്റിങ് ചെയ്താണ് ഭീമൻ പാവാട ഒരുക്കിയിരിക്കുന്നത്. തെയ്യത്തിന്റെ ചിത്രങ്ങളാണ് പെയിന്റ് ചെയ്തിരിക്കുന്നത്. കൈത്തറിയെ പ്രോത്സാഹിപ്പിക്കാനും ചെറുകിട കൈത്തറി സംഘങ്ങളെ സഹായിക്കാനുമായാണ് ചെലവേറെയായിട്ടും കൈത്തറിയിൽ ഭീമൻ പാവാട തയാറാക്കിയതെന്ന് ഷെമീന ശശികുമാർ പറഞ്ഞു. കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സും കാലിക്കറ്റ് സൈബർ സിറ്റി റോട്ടറി ക്ലബും പരിപാടിയുമായി സഹകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.