മന്ത്രി ശശീന്ദ്രനു കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ്
Mail This Article
×
കൂരാച്ചുണ്ട് ∙ കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ച കർഷകൻ പാലാട്ടിയിൽ ഏബ്രഹാമിന്റെ വീട് സന്ദർശിച്ചു മടങ്ങുകയായിരുന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ വാഹനത്തിനു നേരെ കൂരാച്ചുണ്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മലയോരത്ത് ജനവാസകേന്ദ്രങ്ങളിലെ വന്യമൃഗ ശല്യം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മണ്ഡലം കോൺഗ്രസ് ഓഫിസിനു മുൻപിൽ പാതയോരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മണ്ഡലം പ്രസിഡന്റ് ജോസ്ബിൻ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സുബിൻ കൊച്ചുവീട്ടിൽ, അജ്മൽ ചാലിടം, ബിജു മാണി എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.