ADVERTISEMENT

നാദാപുരം∙ പകൽ കത്തുന്ന ചൂടിൽ  കലാലയങ്ങൾ കയറി ഇറങ്ങി വോട്ട് അഭ്യർഥിച്ച എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ രാത്രി പൗരത്വ നിയമത്തിനെതിരെ നൈറ്റ് മാർച്ചിനു നേതൃത്വം നൽകി പ്രചാരണ രംഗം ചൂടു പിടിപ്പിച്ചു. കല്ലാച്ചിയിൽ നിന്നു തുടങ്ങിയ നൈറ്റ് മാർച്ച് നാദാപുരം ബസ് സ്റ്റാൻഡിലാണു സമാപിച്ചത്. മാർച്ചിന്  എൽഡിഎഫ് നേതാക്കളായ ഇ.കെ.വിജയൻ എംഎൽഎ, പി.പി.ചാത്തു, വി.പി.കുഞ്ഞിക്കൃഷ്ണൻ, രജീന്ദ്രൻ കപ്പള്ളി, എ.എം.റഷീദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ്, സി.എച്ച്.മോഹനൻ, പി.എം.നാണു, ശ്രീജിത്ത് മുടപ്പിലായി, കരിമ്പിൽ ദിവാകരൻ, കെ.ജി.ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി. 

യുഡിഎഫ് ഓഫിസ് ഉദ്ഘാടനം
പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്  ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.പി.മൊയ്തു അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.കെ.സുരേഷ്, കെ.പി.അബ്ദുൽ മജീദ്, പി.പി.ആലിക്കുട്ടി, കെ.സി.കുഞ്ഞമ്മദ്കുട്ടി, എ.സി.ഖാലിദ്, സി.എച്ച്.മൊയ്തു, നൗഷാദ് കോവില്ലത്ത്, സി.കെ.രാമചന്ദ്രൻ, എ.കെ.വിജീഷ്, ലീബാ സുനിൽ, സി.വി.മൊയ്തു, എൻ.സി.കുമാരൻ, ടി.അശോകൻ, കെ.പി.ഖാലിദ്, കെ.പി.ശ്രീനിജ, വി.വി.ഫാരിസ് എന്നിവർ പ്രസംഗിച്ചു.

ഷാഫി പറമ്പിലിന്റെ റോഡ് ഷോ 29ന്
വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ 29ന് വൈകിട്ട് 4ന് കുറ്റ്യാടിയിൽ  റോഡ് ഷോ നടത്തും. കടേക്കച്ചാലിൽ നിന്നാരംഭിക്കുന്ന പരിപാടിയിൽ വിദ്യാർഥികൾ സ്ത്രീകൾ, ഉൾപ്പെടെ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർ പങ്കെടുക്കും.

പ്രഫുൽ കൃഷ്ണന്റെ പര്യടനം ഇന്ന്
എൻഡിഎ സ്ഥാനാർഥി സി.ആർ.പ്രഫുൽ കൃഷ്ണൻ ഇന്ന്  8 ന് ചോമ്പാലയിൽ നിന്ന് പര്യടനം ആരംഭിക്കും.  9 ന് അങ്ങാടിത്താഴ വീവേഴ്സ് സൊസൈറ്റി, 9.30 ന് കറുകയിൽ, 10 ന് എസ്പി ഓഫിസ്, 10.30 ന് ആയുർവേദ ആശുപത്രി, 11 ന് യൂണിവേഴ്സിറ്റി സെന്റർ, 11.30 ന് കോടതി, സർക്കാർ ഓഫിസുകൾ, 12.30 ന് ആശുപത്രികൾ, 4 ന് യുഎൽസിസിഎസ്, 4.30 ന് കണ്ണൂക്കര, 5 ന് വെള്ളികുളങ്ങര, 5.30 ന് കുന്നുമ്മക്കര, 6 ന് വേദവ്യാസ വിദ്യാലയം വാർഷികം.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെകോൺഗ്രസ് 
തൊഴിലുറപ്പിന്റെ മറവിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുന്നു എന്ന പരാതിയുമായി കോൺഗ്രസ് രംഗത്ത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ  ലംഘിച്ച്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൊതുസ്ഥാപനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ വിളിച്ചു ചേർത്ത് രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്ന് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ഇതിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, കലക്ടർ, മറ്റ് ബന്ധപ്പെട്ട അധികൃതർ എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചു.

മണ്ഡലം പ്രസിഡന്റ്  പി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കെ.പി.മജീദ്, എസ്.ജെ.സജീവ് കുമാർ, കോവില്ലത്ത് നൗഷാദ്, പി.പി.ആലിക്കുട്ടി, എൻ.സി. കുമാരൻ, സി.കെ.രാമചന്ദ്രൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ഇ.എം.അസ്ഹർ, ജി.കെ.വരുൺ കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com