ADVERTISEMENT

വോളിബോൾ കോച്ചിങ് ക്യാംപ്: നടുവണ്ണൂർ ∙ ചെറുക്കാട് സംഗമം വോളിബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോച്ചിങ് ക്യാംപ് സി.കെ.ശശി ഉദ്ഘാടനം ചെയ്തു. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 60 പേർ ക്യാംപിൽ പങ്കെടുക്കുന്നുണ്ട്. കെ.സിറാജ്, പി.ശിൽപ എന്നിവരാണ് പരിശീലകർ.

വോളിബോൾ സമ്മർ ക്യാംപ് 
ചക്കിട്ടപാറ ∙ ചെമ്പനോട ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ 6 മുതൽ വോളിബോൾ സമ്മർ ക്യാംപ് നടത്തും. പരിശീലകൻ പി.എ.തോമസിന്റെ നേതൃത്വത്തിലാണ് ക്യാംപ്. 10നും 16നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 9947151067.

സെക്യൂരിറ്റി പരിശീലന അംഗീകാരം
കോഴിക്കോട്∙ പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസീസ് റഗുലേഷൻ ആക്ട് പ്രകാരം എരഞ്ഞിപ്പാലത്തെ പ്രീ റിക്രൂട്മെന്റ് ട്രെയ്നിങ് സെന്ററിന് സെക്യൂരിറ്റി പരിശീലന സ്ഥാപനമായി ആഭ്യന്തര വകുപ്പ് അംഗീകാരം നൽകി. ഒരു വർഷത്തേക്കാണ് അംഗീകാരം.

നാടക‌ക്കളരി
കോഴിക്കോട് ∙ റെഡ് യങ്സ് വെള്ളിമാടുകുന്ന് കുട്ടികൾക്കായി നടത്തുന്ന മഞ്ചാടിക്കുരു നാടകക്കളരി 29 മുതൽ മേയ് 5 വരെ വെള്ളിമാടുകുന്ന് പിഎംഒസിയിൽ നടക്കും. 7 മുതൽ 17 വയസ്സു വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ബിപിൻദാസ് പരപ്പനങ്ങാടിയാണ് ക്യാംപ് ഡയറക്ടർ. 70 കുട്ടികളെയാണ് പങ്കെടുപ്പിക്കുക. റജിസ്ട്രേഷന്: 9446781218

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com