ADVERTISEMENT

കോഴിക്കോട്∙ വാല്ല്യക്കോട് കരുവള്ളികുന്നില്‍ പനമരത്തില്‍ തീ പടര്‍ന്നു. കരുവള്ളിക്കുന്നില്‍ തയ്യുള്ളതില്‍ സുരേഷിന്‍റെ സ്ഥലത്തെ പനമരത്തിലാണ് കരിയിലയ്ക്ക് തീയിട്ടതില്‍ നിന്നും തീ പടര്‍ന്നത്. സമീപത്തെ വീടിനെക്കാള്‍ ഉയരത്തില്‍ തീ പടര്‍ന്നതോടെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. റോഡില്‍ നിന്നും വളരെ അകലെയായതിനാല്‍ അഗ്നിരക്ഷാസേന വളരെ പ്രയാസപ്പെട്ടാണ് തീ അണച്ചത്. പേരാമ്പ്ര ഫയര്‍സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.സി.പ്രേമന്‍റെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com