ADVERTISEMENT

ചക്കിട്ടപാറ∙ പൂഴിത്തോട്ടിലെ പ്രധാന ജലസ്രോതസ്സായ ഇല്ലിയാനിപ്പുഴ വേനൽ കടുത്തതോടെ വറ്റിവരളുന്നു. ശുദ്ധജലക്ഷാമം രൂക്ഷമാകുമെന്ന് ആശങ്ക. എസ്എൻഡിപി പ്രദേശത്ത് നിന്ന് ആരംഭിക്കുന്ന 2 കിലോമീറ്ററിലധികം ദൈർഘ്യമുള്ള  ഇല്ലിയാനിപ്പുഴ കടന്തറപ്പുഴയിലാണ് എത്തിച്ചേരുന്നത്.വെള്ളത്തിന്റെ ഒഴുക്ക് നിലച്ചിരിക്കുകയാണ്. വേനലിൽ ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന പുഴയാണിത്. സമീപത്തെ കിണറുകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്.

പൂഴിത്തോട്, ചെമ്പനോട മേഖലയിലെ നൂറുകണക്കിനു കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ജലനിധി പദ്ധതിക്ക് ഈ പുഴയിൽ നിന്നാണ്  വെള്ളം ശേഖരിക്കുന്നത്. വേനൽ വരും ദിവസങ്ങളിൽ കൂടുതൽ കടുത്താൽ പുഴ പൂർണമായും വറ്റുമെന്ന് പ്രദേശവാസികൾ പറയുന്നു. പുഴയിൽ നീരൊഴുക്ക് വർധിപ്പിക്കാനും ജലവിതരണം കൃത്യമായി നടത്താനും അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com