കരിയാത്തുംപാറ പുഴ വറ്റുന്നു; ജലക്ഷാമം രൂക്ഷം
Mail This Article
×
കൂരാച്ചുണ്ട് ∙ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ഉരക്കുഴി –കരിയാത്തുംപാറ പുഴ വറ്റി തുടങ്ങിയതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായി. ഉരക്കുഴി മേഖലയിൽ നിന്ന് ആരംഭിച്ച് കരിയാത്തുംപാറയിൽ പെരുവണ്ണാമൂഴി റിസർവോയറിൽ എത്തിച്ചേരുന്ന പുഴയിലെ വെള്ളം പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾക്ക് ഉപകാരപ്രദമായിരുന്നു.
ഡാം മേഖലയിലെ ശങ്കരൻപുഴയിൽ വെള്ളം കുറഞ്ഞതിനാൽ കരിയാത്തുംപാറ പുഴയിലേക്ക് നീരൊഴുക്ക് കുറഞ്ഞു. കരിയാത്തുംപാറ പുഴയിലെ ജലമൊഴുക്ക് കുറഞ്ഞതിനാൽ പ്രദേശത്തെ കിണറുകളിലും വെള്ളം വറ്റി തുടങ്ങി. വേനൽ കടുത്തതോടെ കരിയാത്തുംപാറ ഉൾപ്പെടെ 5ാം വാർഡിന്റെ വിവിധ മേഖലകളിൽ വെള്ളമില്ലാത്ത അവസ്ഥയാണ്. കരിയാത്തുംപാറ മേഖലയിലെ പ്രധാന ജലസ്രോതസ്സായ പെരുവണ്ണാമൂഴി ഡാം റിസർവോയറിലും വെള്ളം കുറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.