ADVERTISEMENT

ചക്കിട്ടപാറ ∙ പഞ്ചായത്തിൽ മൂന്നാം വാർഡിൽ ചെമ്പനോട മേലെ അങ്ങാടി ആലമ്പാറ റോഡിൽ പൈനാപ്പിൾ കൃഷി കടുത്ത വരൾച്ചയിൽ നശിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ചെമ്പനോട ചവർനാൽ എസ്റ്റേറ്റിൽ കൂരാച്ചുണ്ട് സ്വദേശി  അറയ്ക്കൽ ജോസ്, ഷൈല ജോസ്, ഡിലിൻ ജോസ്, ഡിൽന ജോസ് എന്നിവരുടെ 15 ഏക്കർ കൃഷിയിടത്തിലെ എഴുപതിനായിരത്തോളം പൈനാപ്പിൾ ചെടികളാണ് നശിച്ചത്.

30 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകർ പറഞ്ഞു. മലയോര മേഖലയിൽ കടുത്ത വരൾച്ചയിൽ ഒട്ടേറെ കാർഷിക വിളകളാണ് ഇത്തവണ നശിച്ചത്. വരൾച്ചയിൽ നഷ്ടം സംഭവിച്ച കർഷകർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com