ലോകം കീഴടക്കാൻ 1500 കിലോ ഗ്രാം തൂക്കമുള്ള സൈക്കിൾ; ദുബായ് തെരുവുകളിൽ സൈക്കിൾ ഓടും
Mail This Article
×
കോഴിക്കോട് ∙ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ (1500 കിലോ ഗ്രാം തൂക്കം) സൈക്കിൾ കോഴിക്കോട്ട് റെഡി. 26 മുതൽ ലോക സൈക്കിൾ ദിനമായ ജൂൺ 3 വരെ ദുബായ് തെരുവുകളിൽ ഈ സൈക്കിൾ ഓടും. ഇൻഡൊ അറബ് ആർട്ട് ഫെസ്റ്റിന്റെ ഭാഗമായാണ് ഈ സൈക്കിൾ നിർമിച്ചതെന്നു ചിത്രകാരൻ എം.ദിലീഫ് പറഞ്ഞു.
ദിലീഫും അൻപതോളം കലാകാരന്മാരും ചേർന്നു ദിലീഫിന്റെ മുക്കത്തെ വീട്ടിൽ വച്ചാണു സൈക്കിൾ നിർമിച്ചത്. മുതലക്കുളം മൈതാനിയിൽ പരീക്ഷണ സവാരി വിജയകരമായി നടത്തി. ടൈം എക്സ്പ്രസ് കാർഗോ ആണു സൈക്കിൾ ദുബായിൽ എത്തിക്കുന്നത്. നിലവിലെ ഗിന്നസ് റെക്കോർഡ് തിരുത്തുന്നതാണ് ഈ സൈക്കിളിന്റെ ഭാരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.