ADVERTISEMENT

ഫറോക്ക് ∙ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ നാടെങ്ങും വ്യാപക നാശം. തെങ്ങും മരങ്ങളും പൊട്ടി വീണു വീടുകൾ ഭാഗികമായി തകർന്നു. മരം വീണു വൈദ്യുതക്കമ്പി മുറിഞ്ഞതോടെ പലയിടത്തും വിതരണം നിലച്ചു. രാവിലെ വീശിയടിച്ച കാറ്റിലാണു നാശനഷ്ടം. കനത്ത മഴയിൽ പലയിടത്തും മതിൽക്കെട്ട് ഇടിഞ്ഞു വീണു. വ്യാപക കൃഷി നാശവുമുണ്ട്. കോടമ്പുഴയിൽ മരം വീണു 5 വൈദ്യുതക്കാലുകൾ തകർന്നു. പരുത്തിപ്പാറ റോഡിനു കുറുകെയാണു വൈദ്യുതത്തൂൺ പൊട്ടി വീണത്. ഇതോടെ പേട്ട–പരുത്തിപ്പാറ–ഫാറൂഖ് കോളജിലും, മന്ദാർ–കോമക്കൽതാഴം റോഡിലും ഗതാഗതം തടസ്സപ്പെട്ടു. ഈ സമയം യാത്രക്കാർ ഇല്ലാതിരുന്നതിനാൽ അപായം ഒഴിവായി. 

1.കോടമ്പുഴയിൽ പേട്ട – പരുത്തിപ്പാറ – ഫാറൂഖ് കോളജ് റോഡിനു കുറുകെ പൊട്ടിവീണ വൈദ്യുത പോസ്റ്റ്. 2. തുമ്പപ്പാടം ചിറ്റൊടി റോഡിനു കുറുകെ വൈദ്യുതക്കാൽ പൊട്ടി വീണപ്പോൾ. 3. തുമ്പപ്പാടം ഗസ്സാലി പള്ളി–ചിറ്റൊടി റോഡിലേക്കു പൊട്ടി വീണ വൈദ്യുതക്കാൽ.
1.കോടമ്പുഴയിൽ പേട്ട – പരുത്തിപ്പാറ – ഫാറൂഖ് കോളജ് റോഡിനു കുറുകെ പൊട്ടിവീണ വൈദ്യുത പോസ്റ്റ്. 2. തുമ്പപ്പാടം ചിറ്റൊടി റോഡിനു കുറുകെ വൈദ്യുതക്കാൽ പൊട്ടി വീണപ്പോൾ. 3. തുമ്പപ്പാടം ഗസ്സാലി പള്ളി–ചിറ്റൊടി റോഡിലേക്കു പൊട്ടി വീണ വൈദ്യുതക്കാൽ.

കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതത്തൂൺ മാറ്റി സ്ഥാപിച്ചു രാത്രിയാണു പരുത്തിപ്പാറ റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചത്. തുമ്പപ്പാടം ഗസ്സാലി പള്ളി–ചിറ്റൊടി റോഡിൽ കാറ്റിൽ തെങ്ങ് വൈദ്യുതക്കമ്പിയിൽ പതിച്ച് 7 വൈദ്യുതത്തൂണുകൾ തകർന്നു. ചിറ്റൊടി വടക്കേ വളപ്പിൽ മുഹമ്മദ് അഷ്റഫിന്റെ വീടിന്റെ ചുറ്റുമതിൽ തകർന്നു. നിർത്തിയിട്ട 2 സ്കൂട്ടറുകൾക്കു മുകളിലേക്കാണു തെങ്ങ് പതിച്ചത്. മേഖലയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു മുകളിലേക്കു പൊട്ടി വീണ മരം മുറിച്ചുനീക്കുന്നു.
ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു മുകളിലേക്കു പൊട്ടി വീണ മരം മുറിച്ചുനീക്കുന്നു.

കാറ്റിൽ ബേപ്പൂർ കുടുംബാരോഗ്യകേന്ദ്രം വളപ്പിലെ തണൽമരം പൊട്ടി കെട്ടിടത്തിലേക്കു വീണു. ആളപായമില്ല. ഒപി കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഷീറ്റുകൾ തകർന്നു. അഗ്നിരക്ഷാ സേനയെത്തി മുറിച്ചു നീക്കി. കാറ്റിൽ മണ്ണൂർ മുക്കത്ത്കടവ് കുന്നത്ത് കരിമ്പിൽ ഷംസീറിന്റെ വീടിനു മുകളിലേക്കു തെങ്ങ് വീണു. വീട്ടുകാർ പരുക്കില്ലാതെ രക്ഷപ്പെട്ടു. വീടിന്റെ മേൽക്കൂര തകർന്നു. വില്ലേജ്–പഞ്ചായത്ത് അധികൃതരെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com