ADVERTISEMENT

കോടഞ്ചേരി∙ മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി പുലിക്കയം ചാലിപ്പുഴയിൽ കയാക്കിങ് തോണികളുമായി താരങ്ങളുടെ ആദ്യ സംഘം പരിശീലനത്തിനെത്തി. കർണാടകയിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള പുരുഷ–വനിതാ താരങ്ങളാണ് ചാലിപ്പുഴയിൽ പരിശീലനത്തിനിറങ്ങിയത്. തുടർ ദിവസങ്ങളിൽ വിദേശ താരങ്ങളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളും കോടഞ്ചേരിയിൽ എത്തും. 

സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഡിടിപിസിയും ത്രിതല പഞ്ചായത്തുകളും സംയുക്തമായി ജൂലൈ 25 മുതൽ 28 വരെയാണു ചാംപ്യൻഷിപ് സംഘടിപ്പിക്കുന്നത്. പുലിക്കയത്ത് ചാലിപ്പുഴയിലും തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ ഇലന്തുകടവ് ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപാറ പഞ്ചായത്തിലെ മീൻതുള്ളിപാറയിൽ കുറ്റ്യാടി പുഴയിലുമാണു മത്സരങ്ങൾ.

ഒളിംപിക് മത്സരയിനങ്ങളായ സ്‌ലാലം, എക്സ്ട്രീം സ്‌ലാലം എന്നിവ ചാലിപ്പുഴയിലും ടൗൺ റിവർ, ബോട്ടർ ക്രോസ് എന്നിവ ഇരുവഞ്ഞിപ്പുഴയിലും ഫ്രീസ്റ്റൈൽ മത്സരം കുറ്റ്യാടി പുഴയിലും നടക്കും. തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ് അക്കാദമി പ്രസിഡന്റ് പോൾസൺ ജോസഫ് അറയ്ക്കൽ, സെക്രട്ടറിയും കയാക്കിങ് ചീഫ് കോച്ചുമായ നിസ്തുൽ ജോസ്, ട്രഷറർ ബെനീറ്റോ ചാക്കോ എന്നിവർ താരങ്ങളെ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com