ADVERTISEMENT

നാദാപുരം∙ ചത്ത കോഴികളെ വിൽപന നടത്തുന്നു എന്ന പരാതിയെ തുടർന്ന് ആവോലത്തെ സിപിആർ ചിക്കൻ സ്റ്റാൾ തൂണേരി പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പൂട്ടിച്ചു. സ്റ്റാളിൽ ചത്ത കോഴികളെ കണ്ടെത്തിയതിനെ തുടർന്നാണു നടപടി. ജീവനുള്ള കോഴികൾക്ക് ഇടയിൽ തന്നെയായിരുന്നു ചത്ത കോഴികളും. പുതിയങ്ങാടി സ്വദേശി സി.പി.റഷീദിന്റെ പേരിലാണ് സ്റ്റാളിന്റെ ലൈസൻസ്. പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ, സ്ഥിരം സമിതി അധ്യക്ഷ രജില കിഴക്കുംകരമൽ, വാർഡ് മെംബർ കെ.മധുമോഹൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജു മോൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ എൻ.ശ്രീദേവി, എൻ.ഷിബിന എന്നിവർ ചേർന്നാണ് ചിക്കൻ സ്റ്റാളിൽ പരിശോധന നടത്തിയത്. ഉടമയ്ക്ക് 25000 രൂപ പിഴ ചുമത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com