ADVERTISEMENT

കോഴിക്കോട് ∙ അണ്ടര്‍ 11 മിലാന്‍ കപ്പ് ടൂര്‍ണമെന്റില്‍ പന്തുരുട്ടാന്‍ കേരളത്തിന്റെ കുരുന്നുകള്‍ ഇറ്റലിയിലേക്കു പറന്നു. കേരളത്തിലെ എസി മിലാന്‍ അക്കാദമിയുടെ 12 കോച്ചിങ് സെന്ററുകളില്‍ പരിശീലനം നേടുന്ന 500 കുട്ടികളില്‍ നിന്ന് തെരഞ്ഞെടുത്ത 10 കുട്ടികളാണ് ഇറ്റലിയിലേക്ക് വിമാനം കയറിയത്. ഷരണ്‍ കെ. ശങ്കര്‍ ക്യാപ്റ്റനായ ടീമില്‍ ഹിഷാം പി.വി, ഹനീഫ് ടി.വി, ബന്യാമിന്‍, റയാന്‍ റിച്ച്, മുഹമ്മദ് യാസീന്‍ യൂസഫ്, ലെമിന്‍ ജെയ്‌സല്‍, മാധവ് സന്ദീപ്, ശ്രീഹരി, മുഹമ്മദ് ഫാഹ്മിന്‍ സാദിഖ് എന്നിവര്‍ അംഗങ്ങളാണ്. എറണാകുളം, കോഴിക്കോട്, മലപ്പുറം, എടപ്പാള്‍, കൊണ്ടോട്ടി എന്നിവിടങ്ങില്‍ നിന്നുള്ള കുരുന്നുകളാണ് ഇറ്റലിയില്‍ വിദേശ ടീമുകളുമായി മാറ്റുരയ്ക്കുന്നത്. 

kerala-football-stars-milan-1
മിലാന്‍ കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീം അംഗങ്ങളെ എസി മിലാന്‍ കേരള ഭാരവാഹികളും രക്ഷിതാക്കളും ചേര്‍ന്ന് യാത്രയയക്കുന്നു.

എസി മിലാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആല്‍ബര്‍ട്ട് ലാകണ്ടേല, ഡയറക്ടര്‍ മിലന്‍ ബൈജു, പരിശീലകരായ മൊഫീദ് അമാന്‍, മുഹമ്മദ് അജ്മല്‍ എന്നിവരാണ് പത്തംഗ ടീമിനെ നയിക്കുന്നത്. എസി മിലന് കേരളത്തില്‍ മാത്രമേ പരിശീലന കേന്ദ്രങ്ങളുള്ളൂ. അതുകൊണ്ട് വിവിധ രാജ്യങ്ങളില്‍ നിന്ന് 90 ടീമുകള്‍ പങ്കെടുക്കുന്ന മിലാന്‍ കപ്പ് അണ്ടര്‍ 11 ഇന്റര്‍ നാഷല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചായിരിക്കും ഇവര്‍ മത്സരിക്കുക.

English Summary:

Kerala Kids Head to Italy for Under-11 Milan Cup Tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com