ADVERTISEMENT

കോഴിക്കോട്∙ ബാലുശ്ശേരി - കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക് പൂർണം. കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുമെന്ന് അറിയിച്ചെങ്കിലും ബസുകൾ ഇതുവരെ ഓടിയിട്ടില്ല. അതിനാൽ യാത്രക്കാർ  താമരശ്ശേരി, ഉള്ളിയേരി വഴിയാണ് കോഴിക്കോട് എത്തിയത്. 

വേങ്ങേരി ജംക്‌ഷനിലെ പ്രവൃത്തി കാരണം ബസുകൾ തിരിഞ്ഞു പോകുന്ന മാവിളിക്കടവ് റോഡിലെ ഗതാഗത തടസ്സങ്ങൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തുന്നത്. പരിഹാര നടപടി ഇല്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഭാരവാഹികൾ പറഞ്ഞു. 

സ്വകാര്യ ബസുകളുടെ ട്രിപ്പുകൾ മുടങ്ങുന്നത് പതിവാണ്. നേരത്തെ ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചപ്പോൾ നൽകിയ ഉറപ്പുകൾ പാലിക്കാത്തതും പ്രതിഷേധത്തിനു കാരണമായി. ഇപ്പോൾ ബസുകൾ ഓടുന്ന മാവിളിക്കടവ് - തണ്ണീർപന്തൽ റോഡിൽ അറ്റകുറ്റപ്പണി നടത്തുമെന്നും ചരക്കു വാഹനങ്ങളെ മറ്റൊരു വഴിയിലൂടെ തിരിച്ചു വിടുമെന്നുമായിരുന്നു അധികൃതർ ഉറപ്പ് നൽകിയത്. എന്നാൽ ഇതൊന്നും നടപ്പിലായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com