ADVERTISEMENT

കോഴിക്കോട്∙ വായന ദിനത്തിൽ ലഹരിക്കെതിരെ വ്യത്യസ്ത സന്ദേശവുമായി ബിജെപി. കോന്നാട് ബീച്ചിൽ ‘വായനയാണ് ലഹരി, മറ്റു ലഹരികളെ ഒഴിവാക്കാം’ എന്ന സന്ദേശവുമായി വായന കൂട്ടം പരിപാടി സംഘടിപ്പിച്ചു. ബിജെപി വെസ്റ്റ്ഹിൽ ഏരിയ ജനറൽ സെക്രട്ടറി മാലിനി സന്തോഷ് പരിപാടി  ഉദ്ഘാടനം ചെയ്തു.

കോന്നാട് ബീച്ചിനെ ഇരുട്ടിൽ നിന്നും ലഹരിയിൽ നിന്നും മോചിപ്പിക്കുന്നതുവരെ ബിജെപിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ  സമരം തുടരുമെന്ന് മാലിനി സന്തോഷ് പറഞ്ഞു. ബിൻസി ശ്രീജേഷ്, ശരണ്യ പ്രജോഷ്, സുലജ ഷാജി, ജിൻസി ദീപക്, ലക്ഷ്മി ഷാനിസ്, സഹസ്യ സനൽരാജ്, ഫാത്തിമ ഫിദാ, ദിയാ ദീപക്, ശ്രീലക്ഷ്മി അമർനാഥ്, എസ്സ ഹസ്ര, കെ.നിത, കെ.പാർവതി എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com