ADVERTISEMENT

കാപ്പാട്∙ തൂവപ്പാറ മുതൽ പൊയിൽക്കാവ് ബീച്ച് വരെയുള്ള റോഡ് കടലേറ്റത്തിൽ തകർന്നു. 800 മീറ്ററോളം റോഡാണ് കടലെടുക്കുന്നത്. നേരത്തെ വലിയ കുഴി രൂപപ്പെട്ട സ്ഥലത്താണ് വീണ്ടും റോഡ് തകർന്നത്. മുൻപ് തകർന്ന റോഡ് പൂർവസ്ഥിതിയിലാക്കാൻ ഏറെക്കാലം വേണ്ടി വന്നിരുന്നു.

നേരത്തെ തകർന്ന റോഡിന് സംരക്ഷണ ഭിത്തി നിർമിക്കാത്തതാണ് റാേഡ് തകരാൻ ഇടയാക്കിയത്. കാപ്പാട് മുതൽ കൊയിലാണ്ടി ഹാർബർ വരെയുള്ള റോഡ് ദേശീയപാതയ്ക്ക് സമാന്തരമായുള്ള ബദൽ റോഡ് കൂടിയാണ്. 

കാപ്പാട് തൂവപ്പാറ മുതൽ പൊയിൽക്കാവ് ബീച്ച് വരെയുള്ള ഭാഗത്താണ് റോഡ് തകർച്ച. ആഞ്ഞടിക്കുന്ന തിരമാലകൾ കടൽഭിത്തി കടന്ന് റോഡ് തകർക്കുകയാണ്. പ്രധാനമന്ത്രി സഡക് യോജന പ്രകാരം നിർമിച്ച റോഡ് ജില്ലാ പഞ്ചായത്തിന് കൈമാറിയതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com