ADVERTISEMENT

നാദാപുരം∙ മയ്യഴി പുഴയ്ക്കു കുറുകെ ചേട്യാലക്കടവിൽ നിർമിക്കുന്ന പാലത്തിനു സമീപം മുടവന്തേരി ഭാഗത്ത് കൃഷിയിടവും 2 വൈദ്യുതി തൂണുകളും  ലൈനുകളും പുഴയിലേക്ക് പതിച്ചു. പാലത്തിനു സമീപത്തെ  ചെമ്പോലത്തിൽ പുരുഷുവിന്റെ പറമ്പിലെ മുളം കാട് പുഴയിലേക്കു വീണപ്പോൾ വൈദ്യുതി ലൈൻ വലിഞ്ഞു  തൂണുകൾ പൊട്ടുകയായിരുന്നു.  പുരുഷുവിന്റെ വീട്ടിലെ കോഴിക്കൂടിനും നഷ്ടമുണ്ട്. 10 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തിക്കായി മഴയ്ക്കു മുൻപ് പണിത മൺതിട്ട പുഴയിൽ നിന്നു നീക്കാത്തതാണ് കൃഷിയിടവും വൈദ്യുതി തൂണുകളും അടക്കം പുഴയിലേക്കു പതിക്കാൻ കാരണമെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പൊതുമരാമത്ത് അധികൃതർ കരാറുകാരനോട് ഈ മൺതിട്ട നീക്കാൻ നിർദേശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com