പ്ലസ് വൺ: അനിശ്ചിതകാല സമരവുമായി എം.കെ.മുനീർ എംഎൽഎ
Mail This Article
×
കോഴിക്കോട്∙ പ്ലസ് വൺ ബാച്ചുകളുമായി ബന്ധപ്പെട്ട് സർക്കാർ തുടരുന്ന വിവേചനത്തിനെതിരെ അനിശ്ചിതകാല സമരവുമായി എം.കെ.മുനീർ എംഎൽഎ. വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ട് വിദ്യാലയങ്ങളുടെ പടിക്ക് പുറത്ത് നിൽക്കുന്ന ആയിരക്കണക്കിന് കുട്ടികളുടെ പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
പ്രശ്‌നം രൂക്ഷമായപ്പോൾ മലപ്പുറത്ത് മാത്രം ഏതാനും ബാച്ചുകൾ അനുവദിച്ച് തടിതപ്പുകയാണ് സർക്കാർ ചെയ്തത്. കോഴിക്കോട്, പാലക്കാട് ജില്ലകളിലും പ്രശ്‌നം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് എം.കെ.മുനീർ പ്രത്യക്ഷ സമരത്തിന് രംഗത്തിറങ്ങുന്നത്. വെള്ളിയാഴ്ച വൈകിട്ട് 3 മുതൽ കോഴിക്കോട് ഡിഡിഇ ഓഫിസിനു മുൻപിലാണ് സമരം. കേരളത്തിലെ പ്രതിപക്ഷ പാർട്ടി നേതാക്കൾ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ എന്നിവർ സംബന്ധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.