ADVERTISEMENT

കോഴിക്കോട് ∙ ബീച്ച് ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി ആശുപത്രി സൂപ്രണ്ട് ഡോക്ടർ ആശാ ദേവിയേ ഉപരോധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ അതിജീവതയുടെ നിയമ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. ആ സമയത്താണ് ഈ രീതിയിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ മറ്റൊരു പീഡനം നടക്കുന്നത്. അതിജീവിതക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ സംസാരിച്ച സീനിയർ നഴ്സിനെ സ്ഥലം മാറ്റുന്ന നടപടിയാണ് ആരോഗ്യ വകുപ്പ് നടത്തിയത്. 

അതുപോലെതന്നെ ബീച്ച് ആശുപത്രിയിലും ഇരകൾക്ക് വേണ്ടി സംസാരിക്കാൻ ആരും ധൈര്യം കാണിക്കുകയില്ല. അങ്ങനെ ധൈര്യം കാണിച്ചാൽ അവർക്കെതിരെ നടപടിയെടുക്കുന്ന സമീപനമാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് കാണിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് മിസ് ഹബ് കീഴരിയൂർ പറഞ്ഞു.

സീനിയർ വൈസ് പ്രസിഡന്റ് സി. ജാഫർ സാദിഖ്, ഷഫീക്ക് അരക്കിണർ, ഷൗക്കത്ത് വിരുപ്പിൽ, ദാവൂദ് വെള്ളയിൽ, ഫൈജാസ്‌ വെള്ളയിൽ, ആലിമോൻ വെള്ളിമാടുകുന്ന് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. 

English Summary:

Muslim Youth League Demands Justice for Kozhikode Hospital Molestation Victim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com