‘പരുക്കേൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണം’
Mail This Article
നാദാപുരം ∙ ജോലിക്കിടെ പരുക്കേൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കണമെന്ന് കേരള പൊലീസ് അസോസിയേഷൻ 38–ാമത് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കല്ലാച്ചി ഓത്തിയിൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.ഷനോജ് അധ്യക്ഷനായിരുന്നു. ഇ.കെ.വിജയൻ എംഎൽഎ മുഖ്യാതിഥിയായി.
റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷിംനാസ്, സംസ്ഥാന ട്രഷറർ ജി.പി.അഭിജിത്ത്, ഡിവൈഎസ്പിമാരായ എ.പി.ചന്ദ്രൻ, സുബാഷ് ബാബു, കെപിഒഎ ജില്ലാ സെക്രട്ടറി പി.മുഹമ്മദ്, കെപിഎ സിറ്റി ജില്ലാ സെക്രട്ടറി പി.ആർ.രഗീഷ്, പി.ജിതേഷ്, എ.ബിജു എന്നിവർ സംസാരിച്ചു. സുഖിലേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.സജിത്ത് വരവ് ചെലവ് അവതരിപ്പിച്ചു. ദിലീപ് കുമാർ പ്രമേയം അവതരിപ്പിച്ചു. ശരത്ത് കൃഷ്ണ സ്വാഗതം പറഞ്ഞു.