നിപ്പ: കലക്ടറേറ്റിന് മുന്നിൽ പിപിഇ കിറ്റ് ധരിച്ച് യൂത്ത് ലീഗ് പ്രതിഷേധം
Mail This Article
കോഴിക്കോട്∙ കലക്ടറേറ്റിന് മുന്നിൽ പിപിഇ കിറ്റ് ധരിച്ച് യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധം. നിപ്പ രോഗ നിർണയം താളം തെറ്റുന്നുവെന്നും വൈറോളജി ലാബ് ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രവർത്തകർ കലക്ടറേറ്റിലേക്ക് ഇരച്ചുകയറുകയായിരുന്നു. 5 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
നിപ്പ വൈറസ് ഭീഷണി കോഴിക്കോട്ട് ആദ്യമായി വന്ന കാലത്ത് സ്രവപരിശോധന വേഗത്തിലാക്കാൻ മെഡിക്കൽ കോളജിൽ സ്ഥാപിക്കാനൊരുങ്ങിയ ബയോ സേഫ്റ്റി ലവൽ–3 (ബിഎസ്എൽ–3) വൈറോളജി ലാബിന്റെ നിർമാണം 4 വർഷമായിട്ടും പൂർത്തിയായില്ല. കോവിഡ് മൂലം രണ്ടു തവണ മുടങ്ങിയ നിർമാണം 2021ൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണു പുനരാരംഭിച്ചത്. നിപ്പ വീണ്ടും വന്നതോടെ ഈ ലാബിന്റെ പ്രാധാന്യമേറി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) അനുവദിച്ച 5.5 കോടി രൂപയിൽ ആരംഭിച്ച പ്രവൃത്തിക്ക് 2019ൽ ഭരണാനുമതി ലഭിച്ചിരുന്നു. 11 കോടിയാണ് പുതുക്കിയ എസ്റ്റിമേറ്റ്.