ADVERTISEMENT

കോഴിക്കോട്∙ പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ കുറ്റ്യാടി പുഴയിലെ മീൻ തുള്ളിപാറയിൽ തുടങ്ങി. ടി.പി.രാമകൃഷ്ണൻ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു.  

വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിൽ (കെഎടിപിഎസ്), ഡിടിപിസി, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് കയാക്കിങ് നടത്തുന്നത്. കുറ്റ്യാടി പുഴയിൽ ഏറ്റവും കുത്തൊഴുക്കും ഓളങ്ങൾ ഉള്ളതുമായ പറമ്പലിലെ മീൻ തുള്ളിപ്പാറയാണ് ഫ്രീസ്റ്റൈൽ മത്സരത്തിന് വേദിയായത്. 

kayakking2

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി ബാബു അധ്യക്ഷത വഹിച്ചു. ജൂലൈ 28 വരെ നീളുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11.30 ന് പുലിക്കയത്ത് മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ് നിർവഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com