കനത്ത മഴ: കക്കയംവാലി പുഴയിൽ മലവെള്ളപ്പാച്ചിൽ, ഗതാഗതം മുടങ്ങി-വിഡിയോ
Mail This Article
×
കോഴിക്കോട്∙ കൂരാച്ചുണ്ട് കക്കയം ഡാം സൈറ്റ് റോഡിലെ കക്കയംവാലി പുഴയിൽ കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഡാം റോഡിലെ ഏഴാം പാലത്തിനു സമീപമാണ് വെള്ളം കുത്തിയൊഴുകിയെത്തിയത്. ഡാം സൈറ്റ് റോഡിലെ ഏഴാം പാലം മേഖലയിൽ മലവെള്ളപ്പാച്ചിലിനെത്തുടർന്ന് ഗതാഗതം മുടങ്ങി. കൂരാച്ചുണ്ട്, കക്കയം േമഖലകളിൽ ചൊവ്വാ വൈകിട്ട് മുതൽ അതിശക്തമായ മഴയാണ് പെയ്യുന്നത്.
English Summary:
Kakkayam valley river River Floods After Heavy Rains, Traffic Disrupted in Kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.