ADVERTISEMENT

നരിക്കുനി ∙ ഇലക്ട്രിക്ക് സ്ക്കൂട്ടർ വീട്ടിലെ പോർച്ചിൽ വച്ച് ചാർജ് ചെയ്യവേ തീ പിടിച്ച് ആളി കത്തി. നരിക്കുനി കിഴക്കോത്ത് കച്ചേരി മുക്കിൽ കരണ്ടാംകുഴിയിൽ സജീറിന്റെ സ്കൂട്ടറാണ് കത്തിയത്. വിവരമറിഞ്ഞ് നരിക്കുനി ഫയർസ്റ്റേഷനിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ എം.സി.മനോജിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ തീ അണച്ചു. സീനിയർ ഫയർ ഓഫീസർ ബാലു മഹേന്ദ്ര, ഫയർ ഓഫീസർമാരായ കെ.കെ.അനൂപ്, യു.കെ. അബ്ദുറഹിമാൻ, ടി. നിഖിൽ, എ. സന്ദീപ്, ഒ.പി. മുഹമ്മദ് ഷാഫി, പി.സി. പ്രിയദർശൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നവർ. 

English Summary:

Electric Scooter Bursts Into Flames While Charging in Narikuni, Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com